ആറ് വർഷത്തോളമായി അരൂർ പളളി,  മനോരമ സ്റ്റുഡിയോയുടെ പുറകിലായി ചിലവ് കുറഞ്ഞ രീതിയിൽ പ്രാവിനെ വളർത്തി മാസം 25,000ത്തിന് മുകളിൽ വരുമാനം ഉണ്ടാക്കി എല്ലാവർക്കും മാതൃകയായി മാറിയ  സിറിയക് ചേട്ടന്റെ പ്രാവ് വിശേഷങ്ങളറിയാം.

ഇവിടെ ചേട്ടൻ ചെയ്യുന്നത്, ക്യാഷ് മുടക്കി പുതിയ കൂട് ഉണ്ടാക്കിയിട്ടില്ല.  ചിലവ് കുറഞ്ഞ രീതിയിൽ പൈപ്പും മെഷും കൊണ്ടാണ് എല്ലാ കൂടുകളും  നിർമിച്ചിരിക്കുന്നത്.

കുപ്പി മുറിച്ച് തയ്യാറാക്കിയ തീറ്റപ്പത്രം, വെള്ളക്കുപ്പി, ബ്രീഡിംഗ് പാത്രമാണെങ്കിൽ എല്ലാത്തിലും അർക്കപ്പൊടി നിറച്ച്, അതിന് മുകളിൽ ചണച്ചാക്കിന്റെ ഒരു കഷ്ണം മുറിച്ചിട്ട് കൊടുത്തിട്ടുണ്ട്. ഇങ്ങനെ ചെയ്താൽ പ്രാവിന്റെ മുട്ടക്ക് നല്ല ചൂടും കുട്ടികൾക്ക് ഫോക്‌സും മറ്റു അസുഖങ്ങൾ ഇല്ലാതയും കിട്ടുന്നുണ്ട്. ഇത് ചേട്ടൻ നമുക്ക് വെക്തമാക്കി തന്നു...

ഇത് പോലെയുള്ള ബ്രീഡർമാർ ഒരു പാട് നമ്മുടെ നാടുകളിലുണ്ട്. എല്ലാവരും ഇനിയും ഒരുപാട് ഉയർത്തിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കാം...🤝👍🏻